സംഘപരിവാറുകളെ പങ്കെടുപ്പിച്ച് ദേശീയ സെമിനാര്‍; പ്രതിഷേധിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവാദ സെമിനാര്‍ ഇന്ന്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സര്‍വ്വകലാശാല അധികൃതര്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സെമിനാറിനെതിരെ പ്രതിഷേധിക്കുമെന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിലായാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭരണഘടനയും ജനാധിപത്യവും, എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സെമിനാറിന്റെ ആദ്യ ദിവസമായ ഇന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്ദാസാണ് ആദ്യ വിഷയവാതരണം നടത്തുക. നാളെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും, മാധ്യമ പ്രവര്‍ത്തകന് ജി.കെ സുരേഷ് ബാബുവും വിഷയാവതരണം നടത്തും.

സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ ക്ഷണിച്ചു കൊണ്ടുള്ള സെമിനാര്‍ സര്‍വ്വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സെമിനാറിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കുമെന്നും വിദ്യാര്‍ത്ഥികളെ പറഞ്ഞു. ഡി.ജി.പി ജേക്കബ് തോമസും, സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ കെ. ജയപ്രസാദടക്കമുള്ളവര്‍ ദേശീയ സെമിനാറില്‍ മറ്റു വിഷയങ്ങളവതരിപ്പിക്കും.

Top