കാസര്‍ഗോഡ് : കാസര്‍ഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫിന്റെ പരാതി. എല്‍.ഡി.എഫ് കാസര്‍ഗോഡ് മണ്ഡലം സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എയാണ് മുഖ്യ വരണാധികാരി കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നല്‍കിയത്.
ഏപ്രില്‍ 8ന് പയ്യന്നൂര്‍ അരവഞ്ചാലില്‍ ഉണ്ണിത്താന് നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ടി.വി രാജേഷ് ആവശ്യപ്പെട്ടു.