കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനായി റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിച്ച് അധികൃതര്‍. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതല്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികള്‍ നേരിട്ട് ബന്ധപ്പെടും. അതിനിടെ കാസര്‍കോട്ടെ കൊറോണ സ്ഥിരീകരിച്ച തളങ്കര സ്വദേശിയും പൂച്ചകാട് സ്വദേശിയും കൂടുതല്‍ പേരുമായി ഇടപഴകിയത്.
നേരത്തെ എരിയാല്‍ സ്വദേശിയും ഇതുപോലെ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. റൂട്ട് മാപ്പ് കണ്ടു മാത്രം കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികള്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കറങ്ങിനടന്നത് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ജില്ലയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.