കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയ്‌ക്കെതിരെ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍.
കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുള്ളതു കൊണ്ടാകാം മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതെന്നും ഇത് വേദനാജനകമാണെന്നും കേസിന്റെ അന്വേഷണം സിബിഐയ്ക്കു നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.
തങ്ങളുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തണമെന്ന് കൃഷ്ണനും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്തിയാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നായിരുന്നു കൃഷ്ണന്‍ അറിയിച്ചിരുന്നത്.
നേരത്തെ, കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.