കാസര്‍ഗോഡ് : കാസര്‍ഗോഡ് ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം. ഉച്ചക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സാമാധാന യോഗം ചേരുന്നത്.
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ തുടര്‍ന്നുണ്ടായ ആക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് തടയിടുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
അതേ സമയം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരണത്തിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി പിടികൂടാനുണ്ട്. കൂടെ പ്രതികളെ സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമടക്കമുള്ളവരേയും കണ്ടെത്തണം.