കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടി. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയത്. കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്.
മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി, ടൗണുകളിലും സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.