കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന് എതിരെയുള്ള പൊലീസ് നടപടിയില്‍ കാസര്‍കോട് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പ്രതിഷേധം ആരംഭിച്ചത്.
ഡിസംബര്‍ 20-ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ അക്രമത്തെത്തുടര്‍ന്നാണ് കന്റോണ്‍മെന്റ് പൊലീസ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുക്കുന്നതും തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നതും. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് ആദ്യഘട്ടത്തില്‍ പൊലീസ് തടഞ്ഞു. ഒടുവില്‍ ബാരിക്കേഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറിച്ചിട്ടു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.