പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി വ്യക്തമായതുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് സിപിഎം

കണ്ണൂര്‍ : പെരിയ കൊലപാതകത്തില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി വ്യക്തമായതുകൊണ്ടാണ് അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍.

പൊലീസ് അന്വേഷണം നടത്തിയാലും പാര്‍ട്ടി ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാതിരിക്കില്ല. പൊലീസിനെ വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യേണ്ട കാര്യമില്ലന്നും അദ്ദേഹം പറഞ്ഞു.

പത്രക്കാര്‍ കാണുന്നതല്ല പാര്‍ട്ടി കാണുന്നത്. കുഞ്ഞനന്തന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിതന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൊലീസ് ആയാലും പട്ടാളമായാലും സര്‍ക്കാരിന്റെ ഏതു വിഭാഗമായാലും പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. പാര്‍ട്ടി ഭരിക്കുമ്പോഴും ഇതുതന്നെയാണ് ധാരണയെന്നും എം.വി.ഗോവിന്ദന്‍ അറിയിച്ചു.

മോദിയെ താഴെയിറക്കാന്‍ മാത്രം ഉതകുന്ന പ്രചരണ പരിപാടികളാണ് പാര്‍ട്ടി ആവിഷ്‌കരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Top