കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് മരണശേഷം ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി മറിയുമ്മ (75) കോവിഡ് സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ഉദുമ സ്വദേശി ബി രമേശനും കോവിഡ് ബാധയുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 20 പേരാണ് കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.