കാസര്‍ഗോഡ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് അയല്‍വാസിയുമായുള്ള വഴി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. ബോവിക്കാനത്ത് ബിഎസ്എന്‍എല്‍ ഡിവിഷന്‍ എഞ്ചിനീയറായ മല്ലം സ്വദേശി സുധാകരനാണ് (55) മരിച്ചത്.

അയല്‍വാസിയായ രാധാകൃഷ്ണനുമായുള്ള വഴിത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി രാധാകൃഷ്ണന്‍(51) പിന്നീട് കുമ്പളയില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top