കാസര്‍ഗോഡ് പിലാത്തറയിലെ കള്ളവോട്ട്; മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയവര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടത്തിനാണ് കേസെടുത്തിരിക്കുന്നത്.

പത്മിനി, കെ പി സുമയ്യ, ഗ്രാമപ്പഞ്ചായത്ത് അംഗം എന്‍ പി സെലീന എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് എടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശിച്ചിരുന്നു.

Top