കാസര്‍ഗോഡ്: ലോക്ഡൗണില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനേത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍(49) ആണ് മരിച്ചത്.
മംഗലാപുരത്തായിരുന്നു ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നത്.അതിര്‍ത്തി അടച്ചതിനേത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നു. ഇതോടെ അതിര്‍ത്തി അടച്ചതില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.
അതേസമയം, കാസര്‍ഗോട്ടെ അതിര്‍ത്തി റോഡ് തുറക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടകം. ഇക്കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കണമെന്ന് ഇന്ന് ഹൈക്കോടതിയോട് കര്‍ണാടകം ആവശ്യപ്പെട്ടിരുന്നു.