കൊറോണ ഭീതി; കാസര്‍ഗോഡ്,മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ്: കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്,മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍.

കൊറോണ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിനേയും മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനേയുമാണ്‌ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. വീടുകളിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ആരോഗ്യവകുപ്പ് പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പരിശോധനയ്ക്കു വിധേയനാകുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. തന്നെ കാണാന്‍ നിരവധി ആളുകള്‍ വീടുകളില്‍ എത്തുന്നതിനാല്‍ ഇങ്ങനെ എത്തുന്ന ആളുകളും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലും പങ്കെടുത്തതാണ് എംഎല്‍എമാര്‍ നിരീക്ഷണത്തിലാവാന്‍ കാരണം.

Top