കാസര്‍കോട്: നീലേശ്വരത്ത് നടത്തിയ ആര്‍എസ്എസിന്റെ പഥസഞ്ചലനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്ന് ബസ് സ്റ്റാന്റ് ചുറ്റിവന്ന ആര്‍എസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നീലേശ്വരം ബസ് സ്റ്റാന്റില്‍ വച്ച് തടയുകയായിരുന്നു. തുടര്‍ന്ന്
ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. 40 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. രാജാസ് സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടക്കുന്നത്. പഥസഞ്ചലനത്തിന് അനുമതി നല്‍കിയ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.