ശ്രീനഗര്‍: കശ്മീരിലെ മുസ്ലീം പള്ളികളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി പോലീസ്. എസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അവരവരുടെ അധികാര പരിധിയില്‍ വരുന്ന മുസ്ലീം പള്ളികളുടെ വിശദ വിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്നാണ് നിര്‍ദേശം.
മുസ്ലീം പള്ളികളുടെ പേര്, മുസ്ലീം സമുദായത്തില്‍ തന്നെ ഏത് വിഭാഗവുമായി ചേര്‍ന്ന് നില്‍ക്കുന്നു, അതതു മുസ്ലീം പള്ളികളുടെ ഇമാമിന്റെ പേര്, പള്ളിയുടെ ഭരണാധികാരികളുടെ വിവരങ്ങള്‍ എന്നിവ ശേഖരിക്കണമെന്നാണ് നിര്‍ദേശം. 10,000ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി കാഷ്മീരില്‍ നിയോഗിക്കാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് മുന്നോടിയായാണ് ഇത്തരം വിവര ശേഖരണങ്ങളെന്നാണ് റിപ്പോര്‍ട്ട്.