ജമ്മു കശ്മീരിലെ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

ശ്രീനഗര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പിഡിപി ഔദ്യോഗിക അക്കൗണ്ടില്‍നിന്നാണ് അല്‍താഫ് ബുഖാരിയെ പുറത്താക്കിയ വിവരം ട്വീറ്റ് ചെയ്തത്.

2014-ല്‍ അമിര കഡാല്‍ മണ്ഡലത്തില്‍നിന്നാണ് ബുഖാരി നിയമസഭയിലെത്തിയത്. പിഡിപി-ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം. എന്നാല്‍ 2016-ല്‍ മുഫ്തി മുഹമ്മദ് സയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ വ്യവസായികൂടിയായ ബുഖാരി മന്ത്രിസഭയില്‍നിന്നു പുറത്തായി. 2017 ഫെബ്രുവരിയില്‍ വിദ്യാഭ്യാസ മന്ത്രിയായി ബുഖാരി മന്ത്രിസഭയില്‍ തിരിച്ചെത്തി. ഹസീബ് ദ്രബുവിന്റെ ഒഴിവില്‍ പിന്നീട് ധനകാര്യവും ബുഖാരി കൈകാര്യം ചെയ്തു.

Top