ജമ്മു: കാശ്മീരില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നു പേര് മരിച്ചു. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടും മറ്റൊരാള്‍ വീട് തകര്‍ന്നുമാണു മരിച്ചതെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ സിംറണ്ന്ദീപ് സിംഗ് പറഞ്ഞു.
മണ്ണിടിച്ചിലിനെ തുടര്‍ന്നു ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. നിരവധി നാശനഷ്ടങ്ങളാണു പ്രദേശത്തുണ്ടായിരിക്കുന്നത്. ദുരിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചതായും സിംറണ്ന്ദീപ് സിംഗ് പറഞ്ഞു.