ന്യൂഡല്‍ഹി: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് തള്ളി വിദേശകാര്യമന്ത്രാലയം. യുഎന്‍ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണ്. ഇതിലെ വാദങ്ങള്‍ ഇന്ത്യയുടെ പരമാധികാരം ലംഘിക്കുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യംചെയ്യുന്നതാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ യുഎന്‍ അവഗണിച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. കശ്മീരിരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്.