കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു ; ഒരു സൈനികനും മരിച്ചു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ നാദിഗം മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത ഒരു വീട്ടില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

ജമ്മുകശ്മീരിലെ സാംബ മേഖലയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായിരുന്നു.

Top