കശ്മീരിലെ ഏറ്റുമുട്ടല്‍ അവസാനിച്ചു; മൂന്നു സൈനീകര്‍ കൊല്ലപ്പെട്ടു, 12 ഭീകരരെ വധിച്ചു

kashmir

ന്യൂഡല്‍ഹി: ദക്ഷിണ കശ്മീരില്‍ മൂന്നിടങ്ങളിലായി ശനിയാഴ്ച രാത്രി മുതല്‍ സൈന്യം നടത്തി വന്ന ഏറ്റുമുട്ടലില്‍ 12 ഭീകരരെ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായും റിപ്പോര്‍ട്ട്.

കശ്മീരിലെ അനന്ത്പുര്‍, ഷോപിയാന്‍ ജില്ലകളിലെ മൂന്നിടങ്ങളിലായാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. ഷോപിയാനിലെ കച്ച്ദൂരയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അരവിന്ദര്‍ കുമാര്‍, നിലേഷ് സിങ്, ഹേത്റാം എന്നീ സൈനികരാണ് മരിച്ചത്.

അതേസമയം ഏറ്റുമുട്ടലിനിടെ നാല് സാധരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിനു സമീപമുണ്ടായ കല്ലേറിലാണ് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ജമ്മു കശ്മീര്‍ ഡി ജി പി എസ് പി വൈദ് പറഞ്ഞു.

അനന്ത്പുറിലും ഷോപിയാനിലെ രണ്ടിടങ്ങളിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചതോടെ ജമ്മു കശ്മീര്‍ പോലീസ്, സി ആര്‍ പി എഫ്, പട്ടാളം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ആക്രമണം നടത്തുകയായിരുന്നു.

Top