കശ്മീര്‍: അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കശ്മീര്‍ ചര്‍ച്ചകള്‍ക്ക് സ്ഥിരം പ്രതിനിധിയെ നിയമിച്ചു.
കേരളാ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദിനേശ് ശര്‍മ്മ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനാകും.
ഇതേ തുടര്‍ന്ന് വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് നടപടിയെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.