ഇസ്ലമാബാദ്: കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്.
ഇസ്ലമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയുടെ ഭാഗമായി നടന്ന നയതന്ത്രപ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്രസമര തരംഗത്തിനാണ് കശ്മീരിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കശ്മീരിലെ ജനതയുടെ മൂന്നാം തലമുറക്കാരുടെ രക്തമൊഴുക്കികൊണ്ടുള്ള സമരമാണ് നടക്കുന്നത്.
ജൂലൈ എട്ടിലെ കശ്മീര്‍ പ്രശ്‌നത്തോടെ അതിന്റെ വ്യാപ്തി ലോകം മുഴുവന്‍ മനസിലാക്കിയതാണെന്നും ബുര്‍ഹാന്‍ വാനി വധത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ ഉദ്ദരിച്ചുകൊണ്ട് ഷരീഫ് പറഞ്ഞു.
ബുള്ളറ്റുകള്‍കൊണ്ട് അവരുടെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും സ്വാതന്ത്ര്യം നേടണമെന്ന ഇച്ഛ കശ്മീര്‍ ജനതയെ ലക്ഷ്യത്തിലത്തെിക്കും. കശ്മീരിലെ യുവജനത ത്യാഗത്തിലൂടെ പുതിയ അധ്യായമാണ് എഴുതി ചേര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇസ്ലമാബാദിലത്തെിയ സാഹചര്യത്തിലാണ് നവാസ് ശെരീഫിന്റെ വിവാദ പ്രസ്താവന.