ജമ്മു കശ്മീര്‍ വിഷയം; മോദിയുടെ നയങ്ങള്‍ ദുരന്തവും പരാജയവുമാണെന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ ദുരന്തവും പരാജയവുമാണെന്ന് കോണ്‍ഗ്രസ്സ്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിന്‍ കീഴില്‍ ജമ്മു കശ്മീര്‍ സാധാരണനിലയിലായിരുന്നു. വിനോദസഞ്ചാരം ഏറ്റവും ഉയര്‍ന്ന തലത്തിലായിരുന്നു. പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് ഒരു ദീര്‍ഘദൃഷ്ടിയും മോദിക്കില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കശ്മീര്‍ വിഷയത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നിരന്തരമായി വേട്ടയായിരുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു.

കശ്മീരിലെ അസ്വസ്ഥത വര്‍ധിച്ചത് അവിടുത്തെ വിനോദസഞ്ചാരത്തെ ബാധിച്ചു. മന്‍മോഹന്റെ സമയത്ത് കശ്മീരിലേക്ക് വിദേശ, ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് അവിടെ വിനോദസഞ്ചാരമേ ഇല്ലെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

കശ്മീരില്‍ അക്രമം വ്യാപിപ്പിക്കാന്‍ വിഘടനവാദികള്‍ക്ക് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ ഫണ്ട് നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞു.

Top