അങ്കാറ: കശ്മീര്‍ പ്രശ്‌നം യു.എന്‍ സമാധാനപരമായി പരിഹരിക്കണമെന്ന് തുര്‍ക്കി. തുര്‍ക്കി വിദേശ കാര്യ മന്ത്രി മെവലുട് കാവു സോഗ്‌ളൂ പാക്കിസ്ഥാന്‍ പ്രതിനിധി ഷാ മഹ്മൂദ് ഖുറേഷിയെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീര്‍ പ്രശ്‌നം യു.എന്‍ സമാധാനപരമായി പരിഹരിക്കുന്നതിന് തുര്‍ക്കി മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്നും മെവലുട് പറഞ്ഞു. ഖുറേഷിയുമായി നടന്ന സംയുക്ത പത്ര സമ്മേളനത്തിലായിരുന്നു തുര്‍ക്കി നിലപാട് തുറന്ന് പറഞ്ഞത്. കശ്മീരില്‍ സമാധാനം നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍ എടുക്കുന്ന നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും തുര്‍ക്കി പറഞ്ഞു. തീവ്രവാദം കാരണം പ്രയാസപ്പെടുന്ന രണ്ട് രാജ്യങ്ങളാണ് പാക്കിസ്ഥാനും ഇന്ത്യയുമെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടു.