Kashmir to Kerala- Apple reference to India

പൊന്‍കുന്നം: അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കവും കൊടുമ്പിരികൊണ്ടിരിക്കെ കശ്മീരില്‍ നിന്നെത്തിയ ആപ്പിളില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശം.

കശ്മീരില്‍ നിന്നെത്തിയ ആപ്പിള്‍ പെട്ടിയിലെ ഒരു ആപ്പിളിലാണ് ഇന്ത്യക്കാരെ അപമാനിക്കുന്ന പരാമര്‍ശം മാര്‍ക്കര്‍ പേന ഉപയോഗിച്ച് എഴുതിയിരിക്കുന്നത്.

കോട്ടയം ജില്ലയിലെ പൊന്‍കുന്നം കൂരാലിയിലെ ഒരു ബേക്കറിയില്‍ എത്തിയ ആപ്പിള്‍പെട്ടിയിലെ ഒരു ആപ്പിളിന്റെ പുറത്ത് ഇംഗ്ലീഷിലും ഉര്‍ദുവിലും എഴുതിയിരിക്കുന്നത്.

കടയില്‍ സ്ഥിരമായി പഴങ്ങള്‍ കൊണ്ടുവരുന്ന മൊത്തക്കച്ചവടക്കാരനില്‍ നിന്നു ലഭിച്ച ആപ്പിളിലാണ് ഇന്ത്യാവിരുദ്ധ പരാമര്‍ശം കണ്ടത്.

കാശ്മീരില്‍നിന്ന് ഇത്തരമൊരു പരാമര്‍ശവുമായി രാജ്യത്തിന്റെ ഇങ്ങേയറ്റത്തേക്ക് ആപ്പിള്‍ കയറ്റിയയച്ചതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നാണ് ആശങ്ക.

Top