കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് നടത്തിയത്. വെടിവയ്പില്‍ ബിഎസ്എഫ് ജവാന് പരുക്കറ്റു. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് സംഭവം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
അതേസമയം കശ്മീരില്‍ വീണ്ടും പുല്‍വാമയ്ക്ക് സമാനമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്. അമേരിക്കയും പാക്കിസ്ഥാനുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന. ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വെയ്ദയാണെന്നും വിവരമുണ്ട്. വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.