Kashmir – pakistan

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായി സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത സ്ഥിരീകരിച്ചു.

പൂഞ്ച് സെക്ടറിലെ ഷാഹ്പുര്‍ പ്രദേശത്ത് ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിയുതിര്‍ത്തു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top