ന്യൂഡല്‍ഹി: കശ്മീരിലെ പി.ഡി.പി നേതാവ് അബ്ദുള്‍ ഗാനി ദറിന് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു.
തെക്കന്‍ കശ്മീരിലെ പുല്വാമയില്വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് ഭീകരരെന്ന് സംശയിക്കുന്നവര്‍ വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് 2014 ലാണ് അബ്ദുള്‍ ഗാനി ദര് പി.ഡി.പിയിലെത്തിയത്. മൂന്നാഴ്ചയ്ക്കിടെ തെക്കന്‍ കശ്മീരില്‍വച്ച് ഭീകരരുടെ ആക്രമണത്തിന് ഇരയാകുന്ന മൂന്നാമത്തെ നേതാവാണ് ദര്.