ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസത്തേക്ക് കൂടി നീട്ടി.
കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ലോക്സഭയില്‍ കശ്മീര്‍ പ്രമേയം അവതരിപ്പിച്ചത്.
ആറു മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടണമെന്നും റംസാന്‍, അമര്‍നാഥ് യാത്ര എന്നിവ പരിഗണിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തേക്ക് ആക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ അമിത്ഷാ കാശ്മീരില്‍ ദ്വിദിന സന്ദര്‍ശനം നടത്തിയിരുന്നു.