ശ്രീനഗര്‍: എട്ടുമാസം അടച്ചിട്ടതിനു ശേഷം കാശ്മീരിലെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. ഹിസ്ബുള്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും മൂലം കാശ്മീര്‍ അശാന്തമായിരുന്നു.
ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ അടച്ചത്. പ്രതിഷേധങ്ങളില്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ആയിരകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്ഥിഗതികള്‍ ശാന്തമായതോടെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കനത്ത സുരക്ഷയിലാണ് സ്‌കൂളുകള്‍ തുറന്നത്.
10, 12 ക്ലാസ് വിദ്യാര്‍ഥികളുടെ വരാനിരിക്കുന്ന പരീക്ഷകളും കനത്ത സുരക്ഷാവലയത്തിലായിരിക്കും നടത്തുകയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.