ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദി സംഘത്തിന്റെ ‘ആചാരവെടി’

Terrorists

ശ്രീനഗര്‍: കശ്മീരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദി സംഘത്തിന്റെ ‘ആചാരവെടി’. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫയാസ് അഹമ്മദ് എന്ന സേതയുടെ സംസ്‌കാര ചടങ്ങിലായിരുന്നു സംഭവം.

പുല്‍ഗാമിലെ കൈ്വമോഹിലെ വീട്ടുവളപ്പില്‍ നടന്ന ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ഏതാനും ഭീകരവാദികള്‍ തോക്കമായെത്തി മരിച്ചയാള്‍ക്കുവേണ്ടി ആചാരവെടി മുഴക്കിയതെന്ന് പോലീസ് വക്താവ് പറഞ്ഞു. ശവസംസ്‌കാര ചടങ്ങുകളില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടാകുന്ന സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിക്കുന്നതായി പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച മിര്‍ ബസാറില്‍ വെച്ച് പോലീസ് സംഘത്തിനു നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഫയാസ് മുഹമ്മദ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് സാധാരണക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു.

Top