ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സേവനം മരവിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
4ജി, 3ജി സര്‍വീസുകള്‍ നിരോധിക്കുന്നതിനൊപ്പം ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയ നവമാധ്യമങ്ങള്‍ വിലക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കല്ലേറില്‍ നിന്നു രക്ഷപെടാന്‍ യുവാവിനെ സൈനിക വാഹനത്തിന് മുമ്പില്‍ കെട്ടിവെച്ച് സഞ്ചരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. സൈന്യത്തിന്റെ അതിക്രമങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ഈ നടപടി.
രൂക്ഷമായ കല്ലേറില്‍ നിന്നു ഉദ്യോഗസ്ഥരെ രക്ഷപെടുത്താന്‍ കടുത്ത നടപടി വേണ്ടിവന്നുവെന്ന് സൈന്യം ഈ പ്രവര്‍ത്തിയെ ന്യായീകരിച്ചപ്പോള്‍ പട്ടാളത്തെ അഭിനന്ദിച്ചും പിന്തുണച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.
ഇതിനു തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താതിരിക്കാനുള്ള മുന്‍കരുതലെന്നോണം നവമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതുപ്രകാരം കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുന്നത്.