തീവ്രവാദ ഫണ്ടിംഗ്; കശ്മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കശ്മീര്‍: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ വസതിയിലും ഓഫീസിലും സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുറം പര്‍വേസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ യു.എ.പി.എയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ പര്‍വേസിന്റെ സോന്‍വാറിലെ വസതിയിലും അമീറ കടലിലെ ഓഫീസിലും ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ജമ്മു കശ്മീര്‍ പൊലീസിന്റെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പര്‍വേസിന്റെ വസതിയിലും ഓഫീസിലും ഉള്‍പ്പെടെ താഴ്വരയിലെ നിരവധി സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.

Top