ശ്രീനഗര്‍: കാശ്മീരില്‍ പോലീസുകാരുടെ ബന്ധുക്കളെ മോചിപ്പിക്കുന്നതിനായി ഭീകരരുടെ ബന്ധുക്കളെ പോലീസ് വിട്ടയച്ചു. ബുധനാഴ്ച്ച കശ്മീരില്‍ വെച്ച് നടന്ന തീവ്രവാദി ആക്രമണത്തില്‍ നാല് പോലീസ് ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.ഇതേതുടര്‍ന്ന് തീവ്രവാദികളുടെ കുടുബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡറായ റെയാസ് നായ്ക്കുവിന്റെ പിതാവ് അസദുള്ള നായ്ക്കുവടക്കമുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അനന്ത്‌നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ എന്നിവിടങ്ങളില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടി കൊണ്ടു പോയത്. പോലീസുകാരുടെ ബന്ധുക്കളെ വിട്ടു കിട്ടുന്നതിന്റെ ഭാഗമായാണ് ഭീകരരുടെ ബന്ധുക്കളെ മോചിപ്പിച്ചതെങ്കിലും പോലീസുകാരുടെ കുടുംബാംഗങ്ങളെ തിരികെ വിട്ടുകിട്ടിയോ എന്നതിനേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതേ തുടര്‍ന്ന് തീവ്രവാദികള്‍ പോലീസുകാരടെ കുടുബംഗങ്ങളെ തട്ടികൊണ്ടു പോയി. അനന്ത്‌നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ എന്നിവിടങ്ങളില്‍ നിന്ന് പതിനൊന്ന് പേരെയാണ് തീവ്രവാദികള്‍ തട്ടി കൊണ്ടു പോയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ തട്ടികൊണ്ടുപോയത്.
ഇവരെ വിട്ടുകിട്ടുന്നതിനായാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെ പോലീസ് വിട്ടയച്ചത്. എന്നാല്‍ പോലീസുകാരുട കുടുംബാംഗളെ തിരികെ വിട്ടുകിട്ടിയോ എന്നതിനേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. പോലീസ്‌കാരുടെ ബന്ധുക്കളെ തട്ടി കൊണ്ടു പോയ പ്രവര്‍ത്തിയെ ‘ കണ്ണിന് കണ്ണ്’ എന്ന് പറഞ്ഞാണ് ഹിസ്ബുള്‍ ഭീകരന്‍ റെയാസ് നെയ്ക്കു ട്വിറ്റ് ചെയ്തത്. ഇത്തരത്തില്‍ ബന്ധുക്കളെ തട്ടി കൊണ്ടു പോവുന്നതിനെതിരേ ജമ്മു കശ്മീര്‍ പോലീസ് മേധാവി ഷേഷ് പോള്‍ വെയ്ദ് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.