kasmir want peace rajnath sing

ന്യൂഡല്‍ഹി: കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ 95 ശതമാനം ജനങ്ങളും അക്രമമല്ല സമാധാനമാണ് ആഗ്രഹിക്കുന്നത്.

കല്ലുകള്‍ക്ക് പകരം കശ്മീരി യുവാക്കള്‍ കമ്പ്യൂട്ടറുകളും പുസ്തകവും പേനയുമാണ് എടുക്കേണ്ടത്. ഇവരെ വഴിതെറ്റിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കശ്മീരില്ലാതെ ഇന്ത്യ അപൂര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ സൈനികരോട് പരമാവധി സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയകാലത്ത് സൈന്യം നടത്തിയ സേവനങ്ങള്‍ ജനങ്ങള്‍ മറക്കരുത്. പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം സംവിധാനം എന്തെന്ന് ഉടന്‍തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതാണ്.

മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഈ സന്ദര്‍ശനത്തില്‍ മുന്നൂറിലധികം ആളുകളെ നേരിട്ട് കണ്ടു. കാണാനാഗ്രഹിക്കുന്ന ആരുമായും താന്‍ കൂടിക്കാഴ്ചക്ക് തയ്യാറാണ്. 20 ലധികം ദൗത്യസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരും ആഗ്രഹിക്കുന്നത് താഴ്വരയില്‍ സമാധാനം പുലരണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

Top