തിരുവനന്തപുരം: പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കണമെന്ന് രാഷ്ട്രപതിയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിവേദനം.
‘ജനാധിപത്യത്തിന്റെ ഉത്സവം’ എന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് നിവേദനം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 27ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 26ന് അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല നിവേദനം നല്‍കിയത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിത ലോലപ്രദേശങ്ങളായി കണ്ടെത്തിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, വാസസ്ഥലങ്ങള്‍ എന്നിവയെ ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഒരേ വില്ലേജില്‍ പരിസ്ഥിതി ലോല പ്രദേശവും അല്ലാത്ത പ്രദേശവും ഉള്‍ക്കൊള്ളുന്നതിനെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എതിര്‍ത്തിരുന്നു.