ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകിയേക്കും. തമിഴ്‌നാട് റിപ്പോര്‍ട്ട് നല്‍കാത്തതാണ് കാരണം.
ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍വെ നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ദവെ ആന്റോ ആന്റണി എം.പിയോട് പറഞ്ഞു. ഇതോടെ മാര്‍ച്ച് 4ന് അവസാനിക്കുന്ന ഇടക്കാല വിജ്ഞാപനത്തിന്റെ കലാവാധി നീട്ടാനും സാധ്യതയുണ്ട്.
കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നായിരുന്നു മുമ്പ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ തമിഴ്‌നാട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താതത് വിജ്ഞാപനം വൈകിപ്പിക്കാന്‍ ഇടയാക്കും.