തിരുവനന്തപുരം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടും.
പരിസ്ഥിതി ലോലപ്രദേശ അളവിലാണ് കേരളം ഇളവ് ആവശ്യപ്പെടുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് 9107 ചതുരശ്ര കിലോ മീറ്ററായി നിജപ്പെടുത്തണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്തും. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈന്‍ യൂണിറ്റുകള്‍ പുനഃസംഘടിപ്പിച്ച് ഏഴ് ഡിസൈന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
എറണാകുളത്തും കോഴിക്കോടും പുതിയ രണ്ട് മേഖലാ ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 18 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.
ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വളിറ്റി കണ്‍ട്രോള്‍ മേഖലാ ലബോറട്ടറി രൂപീകരിക്കും. എറണാകുളത്തും, കോഴിക്കോടുമാണ് നിലവില്‍ മേഖലാ ക്വളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളുള്ളത്. മൂന്ന് മേഖലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളിലും പുതിയ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.