ചെന്നൈ: കച്ചതീവ് ദ്വീപിന്റെ പേരില്‍ മുഖ്യമന്ത്രി ജയലളിത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഡി.എം.കെ നേതാവ് കരുണാനിധി അഭിപ്രായപ്പെട്ടു. ശ്രീലങ്കയുടെ അധികാരപരിധിയില്‍ ഇരിക്കുന്ന ദ്വീപ് വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുകയും ചെയ്തു അദ്ദേഹം. കൂടാതെ തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ ദ്വീപ് വീണ്ടെടുക്കുമെന്ന് അവര്‍ പറയുന്നത് കള്ളമാണെന്നും കരുണാനിധി പറയുന്നു.
പാര്‍ട്ടി മുഖ്യപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ എ.ഐ.ഡി.എം.കെ നേതാവ് പല പ്രശ്‌നങ്ങളിലും ഉള്ള സത്യം പുറത്തുകൊണ്ടു വരാന്‍ തനിക്ക് അവസരം നല്‍കുകയാണെന്നും. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കരുണാനിധി പറയുന്നു.
ശ്രീലങ്കയുടെ പക്കല്‍ നിന്നും കച്ചതീവ് ദ്വീപ് വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അതില്‍ മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ലെന്നും നിരവധി തവണ ജയലളിത തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ട് കരുണാനിധിയാണ് ദ്വീപ് ശ്രീലങ്കയ്ക്ക് നല്‍കാന്‍ ഉത്തരവാദിയെന്നും മുഖ്യമന്ത്രി പറയുന്നു. വെള്ളിയാഴ്ച നടന്ന ഒരു പൊതു ചടങ്ങിലാണ് ദ്വീപ് ശ്രീലങ്കയ്ക്ക് നല്‍കാന്‍ കാരണം കരുണാനിധിയാണെന്ന് ജയലളിത ആരോപിച്ചത്.