തിരുവനന്തപുരം: കഥകളി എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഫെഫ്ക പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസ് നാളെ ഫെഫ്ക ഉപരോധിക്കും.
പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.
കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും നഗ്‌നതയുണ്ടെന്ന പേരില്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്നും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.
സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ഫെഫ്ക തീരുമാനിച്ചിട്ടുണ്ട്.