ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് എന്ന ബഹുമതി ഖത്തര്‍ എയര്‍വേയ്‌സിനു സ്വന്തം.ന്യൂസീലന്‍ഡിലെ ഓക്‌ലന്‍ഡില്‍ നിന്ന് ദോഹയിലെത്താന്‍ ഈ വിമാനത്തിനു വേണ്ടത് 17.45 മണിക്കൂര്‍ സമയവും 14535 കിലോമീറ്ററും മാത്രമാണ്.ദോഹയില്‍ നിന്ന് 16.20 മണിക്കൂറുകൊണ്ട് ഓക്‌ലന്‍ഡില്‍ എത്തിയ വിമാനം തിരിച്ച് ദോഹയിലെത്താനാണ് 17.45 മണിക്കൂര്‍ സമയമെടുക്കുന്നത്.
ബോയിങ്ങിന്റെ 777-200 എല്‍എല്‍ആര്‍ വിമാനമാണ് ഈ ചരിത്ര യാത്ര നടത്തിയത്. 217 ഇക്കോണമി ക്ലാസ് സീറ്റുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളുമുള്ള വിമാനത്തില്‍ 15 ക്യാബിന്‍ ക്രൂവും 4 പൈലറ്റുമാരുമുണ്ടായിരുന്നു. പത്ത് വ്യത്യസ്ത ടൈം സോണുകള്‍ സഞ്ചരിച്ചാണ് വിമാനം ദോഹയില്‍ നിന്ന് ഓക്‌ലന്‍ഡില്‍ എത്തിയത്.
ദുബായില്‍ നിന്ന് ഓക്‌ലന്‍ഡിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന്റെ റെക്കോര്‍ഡാണ് ഖത്തര്‍ എയര്‍വേയ്‌സ് തകര്‍ത്തെറിഞ്ഞത്.പുതിയ വിമാനം 2018 മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.