കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി സെഷന്‍സ് കോടതി നാളെ ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച സി.ബി.ഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. കതിരൂര്‍ മനോജ് വധം അന്വേഷിക്കുന്ന സി.ബി.ഐ സംഘം രണ്ടാം തവണയാണ് പി ജയരാജന് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞയാഴ്ചയും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ശാരീരിക അവശതകള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം ജയരാജന്റെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജയരാജനുമായി ബന്ധമുണ്ടെന്നും അവരെ സംരക്ഷിച്ചത് ജയരാജനാണെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്.