തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി ഈ മാസം 28ലേയ്ക്ക മാറ്റി.
മനോജ് വധം അന്വേഷിക്കുന്ന സിബിഐ പ്രതി ചേര്‍ത്തതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ജില്ലാ കോടതിയില്‍ ജയരാജന്‍ ജാമ്യാപേക്ഷ നല്‍കുന്നത് മൂന്നാം തവണയാണ്. രണ്ടു തവണയും കോടതി ജയരാജന്റെ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍, രണ്ട് തവണയും
ജയരാജനെ സിബിഐ പ്രതിയാക്കിയിരുന്നില്ല.
കേസില്‍ ജയരാജനെ 25-ാം പ്രതിയാക്കി വ്യാഴാഴ്ചയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.