കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
പി ജയരാജന്‍ ഉള്‍പ്പടെ ആറുപ്രതികളാണ് രണ്ടാം കുറ്റപത്രത്തില്‍ ഉള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
2014 ല്‍ നടന്ന കൊലപാതത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണ് സിബിഐ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.
പയ്യന്നൂരിലെ മുന്‍ സിപിഎം ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും കുറ്റപത്രത്തിലുണ്ട്. ഇവരൊക്കെ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയവരാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. ഇതില്‍ ജയരാജന്‍ 25ാം പ്രതിയാണ്.