തലശേരി: കതിരൂരില്‍ ബോംബ് നിര്‍മാണം നടത്തിയത് രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന് പ്രതികളുടെ മൊഴി. കേസില്‍ അറസ്റ്റിലായ കതിരൂര്‍ പുതിയ വീട്ടില്‍ കെ. അശ്വന്ത്, കെ.വി.സജിലേഷ് എന്നിവരാണ് പൊലീസിന് മൊഴി നല്‍കിയത്.
എതിരാളികള്‍ അക്രമത്തിന് തയാറെടുക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് ബോംബ് നിര്‍മാണം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സജിലേഷിനെ കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.
രാത്രിയില്‍ സബ്ജയിലില്‍ പാര്‍പ്പിച്ച പ്രതിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കണ്ണുകള്‍ക്ക് സാരമായി പരിക്കേറ്റ സജിലേഷിനെ ഇരു കണ്ണുകളും കെട്ടിയ നിലയിലാണ് സബ് ജയിലിലെത്തിച്ചത്.