തലശേരി: കതിരൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഎമ്മിനു പങ്കില്ലെന്നു ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ടിപി കേസിലെ പ്രതിയാണ് പരുക്കേറ്റ ഒരാളെന്നു കരുതി അതു സിപിഎമ്മിന്റെ പേരിലാക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ബോംബ് നിര്‍മാണം നടത്തുന്നതിനിടെ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് പ്രതിചേര്‍ക്കുകയും കോടതി വെറുതെ വിടുകയും ചെയ്ത മാഹിക്കടുത്ത് അഴിയൂര്‍ കല്ലറോത്ത് രമ്യ നിവാസില്‍ രമീഷ് (32), അഴിയൂര്‍ കെ.ഒ. ഹൗസില്‍ ധീരജ് (28), പൊന്ന്യം പാലം സ്വദേശി സജൂട്ടി എന്നിവര്‍ക്കാണു പരുക്കേറ്റത്.