‘സ്വാഗ് സേ സ്വാഗത്’; കത്രീനയുടെ ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

kathreena

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ സ്വാഗത് ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അമേരിക്കയില്‍ നടക്കുന്ന ഡബാങ് ടൂറില്‍ ടൈഗര്‍ സിന്താ ഹേ യിലെ സ്വാഗ് സെ സ്വാഗത് എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനാണ് കത്രീന ചുവടുവച്ചത്. കത്രീന തന്നെയാണ് സബ് കാ സ്വാഗത് എന്ന കുറിപ്പോടു കൂടി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

നാലു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് കത്രീന സ്റ്റേജിലെത്തിയത്. സദസ്സിന്റെ മുകളിലൂടെയുള്ള താരത്തിന് വരവ് ഹര്‍ഷാരവത്തോടൊണ് ആളുകള്‍ വരവേറ്റത്. സല്‍മാന്‍ ഖാന്‍, പ്രഭുദേവ, സൊനാക്ഷി സിന്‍ഹ, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ പക്ഷെ ശ്രദ്ധ നേടിയത് കത്രീനയുടെ പ്രകടനമാണ്.

सबका स्वागत ???@dabaangreloaded2018

A post shared by Katrina Kaif (@katrinakaif) on

വീഡിയോ പോസ്റ്റ് മണിക്കൂറുകള്‍ക്കകം തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Top