തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ നാലാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കത്രീന കൈഫിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സുരയ്യ എന്ന കഥാപാത്രമായാണ് കത്രീന വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും നല്ല നര്‍ത്തകിയുടെ വേഷമാണിത്. കത്രീനയ്ക്കു പുറമെ അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്. ആമീര്‍ ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ലുക്കിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
She’s coming to make the entire Hindostan go weak in the knees. #KatrinaKaif as #Suraiyya #ThugsOfHindostan | @SrBachchan | @aamir_khan | @fattysanashaikh | #VijayKrishnaAcharya | @TOHTheFilm pic.twitter.com/gS1SoN78d1
— Yash Raj Films (@yrf) September 21, 2018
കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. നവംബര്‍ 8 ദീപാവലി ചിത്രമായി തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ തിയേറ്ററുകളിലെത്തും.