പെണ്ണല്ലേ, ബുദ്ധി കാണില്ല’ ; കത്തുവക്കേസ് അന്വേഷകയെ പരിഹസിച്ച് പ്രതിഭാഗം വക്കില്‍

shwethabari

ന്യൂഡല്‍ഹി: കത്തുവ കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്വേതാംബരി ശര്‍മയ്ക്കു നേരെ പ്രതിഭാഗം അഭിഭാഷകന്റെ പരിഹാസം. പ്രതിഭാഗം അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ്മയാണ് ശ്വേതാംബരിയെ പരിഹസിച്ച് രംഗത്തെത്തിയത്

അന്വേഷണം നടത്തിയത് ഒരു സ്ത്രീയല്ലേ, ഇതൊക്കെ അവരുടെ ബുദ്ധിക്കപ്പുറത്തേക്കുള്ള കാര്യമാണെന്നും അങ്കുര്‍ ശര്‍മ്മ പറഞ്ഞു. ആരെല്ലാമോ ചേര്‍ന്ന് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അങ്കുര്‍ ശര്‍മ്മ പറഞ്ഞു. കേസിലെ എട്ടു പ്രതികളില്‍ അഞ്ചു പേര്‍ക്ക് വേണ്ടി ഹാജരാവുന്നത് അങ്കുര്‍ ശര്‍മ്മയാണ്.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഏക സ്ത്രീയാണ് ശ്വേതാംബരി ശര്‍മ. അന്വേഷണത്തിനിടെ പലരും തങ്ങളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിരുന്നുവെന്നും നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.പല എതിര്‍പ്പുകളും നേരിട്ടാണ് ജോലി ചെയ്തതെന്നും അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പലപ്പോഴും നിരാശ തോന്നിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രത്യേകിച്ച് ഹിരണ്‍നഗര്‍ പൊലീസ് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണം ഗതിമാറ്റിവിടാനും, കുട്ടിയുടെ വസ്ത്രങ്ങളും മറ്റു തെളിവുകളും ഇല്ലാതാക്കാനും കൈക്കൂലി വാങ്ങി എന്നറിഞ്ഞപ്പോള്‍. എന്നാല്‍ എല്ലാത്തിനും മുകളില്‍ ഒരു അദൃശ്യ ശക്തിയുണ്ടെന്നും അതാണ് കുറ്റക്കാരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സാധിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Top