ശ്രീനഗര്‍: കത്തുവയില്‍ എട്ട് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്ത ബി.ജെ.പി മന്ത്രിമാരുടെ രാജി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ രാജി.
കാശ്മീര്‍ മന്ത്രി സഭയിലെ വനം വകുപ്പ് മന്ത്രി ലാല്‍ സിംഗ്, വാണിജ്യ വകുപ്പ് മന്ത്രി ചന്ദ്ര പ്രകാശ് ഗംഗ എന്നിവരുടെ രാജിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന നടത്തിയ റാലിയെ അഭിസംബോധന ചെയ്തത് ഇരുവരും ചേര്‍ന്നായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പി ഘടകത്തിനും സര്‍ക്കാരിനുമെതിരെ വന്‍ പ്രതിഷേധമാണ് അലയടിച്ചത്.